കൊല്ലം: കോർപ്പറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പിന് കളമൊരുങ്ങുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്. ശരത് മോഹനൻ, ഒ.ബി. രാജേഷ്, ഹർഷാദ്, മഹേഷ് എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകിയതായി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.