ഇന്ന് ലോക നൃത്ത ദിനമാണ്. സിനിമയും നൃത്തവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി താരങ്ങളാണ് നൃത്തത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. ഇന്നത്തെ മുൻ നിര നായികമാരായ പലരും നല്ല നർത്തകിമാരുമാണ്. ഈ ലോക നൃത്ത ദിനത്തിൽ പക്ഷേ, പുറത്ത് പോകാനോ നൃത്ത വീഡിയോ ചിത്രീകരിക്കാനോ ഒന്നും കഴിയില്ല. എന്നാൽ, വീടൊരു വേദിയാക്കി മാറ്റാനാകും. നിരവധി താരങ്ങളാണ് നൃത്ത ദിനത്തിൽ ആശംസയുമായെത്തിയത്. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മഞ്ജു വാര്യരുടെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്.
നർത്തകർക്ക് എന്തിനാണ് പറക്കാൻ ചിറകുകൾ എന്നാണ് മഞ്ജു ചോദിക്കുന്നത്. ലോക്ക്ഡൗൺ കാലത്തും നൃത്തത്തെ മഞ്ജു വിട്ടിട്ടില്ല. ദിവസവും പ്രാക്ടീസ് ചെയ്യാറുണ്ട് താരം. വീടിനുള്ളിൽ നൃത്തം ചെയ്യുന്ന തന്റെ വീഡിയോ നേരത്തെ മഞ്ജു പങ്കുവച്ചിരുന്നു. വീട്ടിലെ സ്വീകരണ മുറി വേദിയാക്കിയ മഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. പ്രതി പുവൻകോഴിയായിരുന്നു മഞ്ജുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. ഈ വർഷവും നിരവധി ചിത്രങ്ങൾ മഞ്ജുവിന്റെ പട്ടികയിലുണ്ട്..