mazhakeduthi
ഓയൂർ പയ്യക്കോട് നൗഷാദിന്റെ നസീല തിയറ്റർ ഇടിഞ്ഞ് വീണ നിലയിൽ

ഓയൂർ: കാറ്റിലും മഴയിലും ഓയൂരിലും വ്യാപക നാശം. സിനിമാ തിയേറ്റർ ഇടിഞ്ഞുവീഴുകയും മരം വീണ് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഷെഡ് തകരുകയും ചെയ്തു. ഓയൂർ പയ്യക്കോട് നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പഴയ നസീല സിനിമാ തിയേറ്ററാണ് തകർന്നത്. നിലവിൽ കല്യാണ മണ്ഡപമായി പ്രവർത്തിക്കുകയായിരുന്നു.

ഓയൂർ ജംഗ്ഷനിലുള്ള സ്വകാര്യ അശുപത്രിക്ക് സമീപമുള്ള ഓടുമേഞ്ഞ കെട്ടിടമാണ് മാവ് വീണ് തകർന്നത്. കൂടാതെ വെളിനല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വ്യാപക നാശമുണ്ടായി .വെളിനല്ലൂർ അടയറയിൽ മുണ്ടമച്ച ഏലായിൽ നൂറിലധികം വാഴകളും പെരുമ്പള്ളിത്തറ വീട്ടിൽ സജിയുടെ 260 വാഴകളും, മുണ്ടച്ചൽ മേലതിൽ വീട്ടിൽ ഹസൻകുട്ടിയുടെ 70 വാഴകളുമാണ് കാറ്റിൽ നശിച്ചത്.