കൊല്ലം: മൂന്ന് പതിറ്റാണ്ടോളം നീണ്ട അദ്ധ്യാപന ജീവിതത്തിൽ നിന്ന് ശാസ്‌താംകോട്ട കെ.എസ്.എം.ഡി.ബി കോളേജ് പ്രിൻസിപ്പൽ ഡോ.സി. ഉണ്ണിക്കൃഷ്ണൻ ഇന്ന് വിരമിക്കും.
1993ൽ കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി.ബി കോളേജിലെ മലയാളം വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യ സംബന്ധിയായ നൂറ് കണക്കിന് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗമുദി ടീച്ചർ പുരസ്‌കാരം, തെക്കുംഭാഗം കേളി പുരസ്‌കാരം, സുകുമാർ അഴിക്കോട് സ്‌മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനായ അദ്ദേഹം പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പു.ക.സ ജില്ലാ പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി അംഗം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.