ചവറ: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ചാരായം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലം മങ്ങാട് നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുകയായിരുന്ന കാർ പുത്തൻതുറയ്ക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെയാണ് കാറിൽ നിന്ന് ചാരായം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മങ്ങാട് സ്വദേശികളായ ഹരികുമാർ, അരുൺ എന്നിവരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.