ഓച്ചിറ: പത്തുവർഷമായി മക്കളോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്ന വൃദ്ധൻ കൊവിഡ് ബാധിച്ച് മരിച്ചു. തഴവ കുതിരപ്പന്തി ചെറുതിട്ടയിൽ (സാജു വില്ല) സാമുവലാണ് (72) മരിച്ചത്. സി.ആർ.പി.എഫ് ജവാനായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ യായിരുന്നു അന്ത്യം. ഭാര്യ: ഏലിയാമ്മ. മകൻ സാജു സ്വകാര്യ സ്ഥാപനത്തിലും മരുമകൾ ജോളി ആശുപത്രിയിലും മകൾ സുജിയും മരുമകൻ ജോസഫും ഗവ. ആശുപത്രിയിലും ജോലിചെയ്യുന്നു.