van
അപകടത്തിൽപ്പെട്ട് തല കീഴായി മറിഞ്ഞ പിക്കപ്പ് വാൻ

ചവറ: ചവറ കെ.എം.എം.എൽ ജംഗ്‌ഷനിൽ ചേർത്തലയിൽ നിന്ന് കൊല്ലത്തേക്ക് കക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. സിഗ്നലിൽ നിറുത്താൻ ശ്രമിക്കവേ സിഗ്നൽ തൂണിൽ ഇടിച്ച് തലകീഴായി വാൻ മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന അശോകൻ, ജ്യോതിഷ് എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.