c
പൊലീസ് പരിശോധന കർശനം; 528 പേർ അറസ്റ്റിൽ

കൊല്ലം: ആറുപേർക്ക് കൂടി ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ നിരത്തിൽ പൊലീസ് ഇടപെടൽ ശക്തമായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 528 പേരെ അറസ്റ്റ് ചെയ്‌ത് നീക്കി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 520 കേസുകൾ രജിസ്റ്റർ ചെയ്‌ത പൊലീസ് 433 വാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസ് ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പാരിപ്പള്ളി, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി. നിയന്ത്രണങ്ങൾ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചവർക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്‌തു.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്‌ത കേസുകൾ: 264, 256

അറസ്റ്റിലായവർ : 267, 261

പിടിച്ചെടുത്ത വാഹനങ്ങൾ: 252, 181