ചടയമംഗലം: ദുബായിൽ ടാക്സി ഡ്രൈവറായ യുവാവ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ചടയമംഗലം ഇളമ്പഴന്നൂർ കല്ലുംകൂട്ടത്തിൽ വീട്ടിൽ സോമരാജന്റെയും ലളിതയുടെയും മകൻ രതീഷ് സോമരാജനാണ് (36) മരിച്ചത്. ശക്തമായ പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12മുതൽ അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. ഭാര്യ: വിജി. മകൾ: സാന്ദ്ര. സംസ്കാരം ദുബായിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.