pho
പുനലൂർ-പത്തനാപുരം പാതയോരത്തെ മുക്കടവിൽ പിഴുത് വീണ വൃക്ഷം

പുനലൂർ: പുനലൂർ - പത്തനാപുരം പാതയിലെ മുക്കടവിൽ മരം കടപുഴകി ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി 9 ഓടെയായിരുന്നു അപകടം. പാതയോരത്ത് നിന്ന വൃക്ഷം ഇലട്രിക് ലൈനുകളും തകർത്താണ് നിലം പൊത്തിയത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. പുനലൂർ ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് രാത്രി വൈകി ഗതാഗതം പുനസ്ഥാപിച്ചത്.