f
കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

പുനലൂർ: കുളത്തൂപ്പുഴയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 67കാരനെ ചികിത്സിച്ച പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ അടക്കം പത്ത് ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നാല് നഴ്സ്, രണ്ട് ലാബ് ടെക്നീഷ്യൻ, രണ്ട് സെക്യൂരിറ്റി ജീവനക്കാർ എന്നിവരാണ് താലൂക്ക് ആശുപത്രിയിലും ക്വാർട്ടേഴ്സുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 67കാരന് രോഗം ഭേദമാകാതിരുന്നതിനെ തുടർന്നാണ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിൽ എത്തിയത്. തുടർ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളുടെ സ്രവം പരിശോധനാ ഫലം ചൊവ്വാഴ്ച രാത്രി പോസിറ്റീവ് ആയതോടെയാണ് ഡോക്ടർമാരെയടക്കം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.