ലോക്ക്ഡൗണില്‍ സിനിമാതാരങ്ങൾ അവരുടെ കലാസൃഷ്ടികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ആരാധകര്‍ക്ക് സമർപ്പിക്കാറുണ്ട്. ഇപ്പോള്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും സംഗീത സംവിധായകൻ ശരതും എസ് പി ബാലസുബ്രഹ്മണ്യവും ശങ്കർമഹാദേവനും അവരവരുടെ വീടുകളിലിരുന്ന് ലോകം മുഴുവൻ സുഖംപകരാനുള്ള സംഗീതവുമായി എത്തിയിരിക്കുകയാണ്.
വേറിട്ട ഒരു സംഗീത അനുഭവം നമുക്കായി പകര്‍ന്നു നല്‍കുകയാണ് നാലുപേരും. വീട്ടിലിരുന്ന് എന്ത് എന്ന ചിന്തയുടെ ഭാഗമായാണ് മലയാളികള്‍ക്കായി താന്‍ സമ്മാനിക്കുന്ന ലോക സമസ്ത സുഖിനോ ഭവന്തു എന്ന് കെ.എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ രാജി തമ്പിയുടെ രചനയ്ക്ക് ശരത് സംഗീതം നല്‍കിയ വേറിട്ട ഒരു സംഗീത ആല്‍ബം പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയഗായിക.
ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് "എന്ത് " എന്ന ആലോചനയുടെ
ഫലമായാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു"വിന്റെ ജനനം. രചന ഞാൻ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി) .സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊൻപുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങൾക്കു മുൻപിൽ സ്നേഹത്തോടെ സമർപ്പിക്കുന്നു !
''ലോകമിന്നൊരു തറവാടായ്
കോവിഡാണതിന് എതിരാളി
ജാതികൾ വേണ്ട മതങ്ങൾ വേണ്ട
മനുഷ്യരായ് മാറാം
നമുക്ക് നമുക്ക് മനസ്സാലൊന്നിക്കാം നമുക്ക് മനസ്സാലൊരുമിക്കാം" എന്നാണ് ഗാനം തുടങ്ങുന്നത്..