vishnu
യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസ്ക് നിർമ്മാണത്തിന് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഡി. ഗീതാകൃഷ്ണൻ, എ.എസ്. ശരത് മോഹൻ, മഹേഷ് മനു എന്നിവർ നേതൃത്വം നൽകുന്നു

കൊല്ലം: രാഹുൽ ഗാന്ധിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു കോടി മാസ്‌കുകളുടെ നിർമ്മാണവും വിതരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'മാസ്ക് പെഹനോ ഇന്ത്യ' കാമ്പയിന് കൊല്ലം നിയോജക മണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 10,000 മാസ്കുകളാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഡി. ഗീതാകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്. ശരത് മോഹൻ, മഹേഷ്‌ മനു എന്നിവർ നേതൃത്വം നൽകി.

തയ്യൽ തൊഴിലാളികൾക്ക് വരുമാന മാർഗം ഏർപ്പെടുത്തുക, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മാസ്ക് ലഭ്യമാക്കുകയെന്ന ബൃഹത്തായ പദ്ധതിയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതെന്ന് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.