photo
കരുനാഗപ്പള്ളി നഗരസഭ സമുച്ചയം

കരുനാഗപ്പള്ളി: ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മത്സ്യ ലോറിയിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളി നഗരസഭയിലെ 7 ഡിവിഷനുകൾ ഹോട്ട് സ്പോട്ടായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 15, 16, 17, 19, 25, 26, 31 ഡിവിഷനുകളാണ് ഹോട്ട് സ്പോട്ടിന്റെ പരിധിയിൽ വരുന്നത്.ഇതോടെ പൊലീസിന്റെ പരിശോധനയും മേഖലയിൽ ശക്തമാക്കി. ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. രോഗിയുമായി നേരിട്ട് ബന്ധം പുലർത്തിയ 35 പേരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇതിൽ പൊലീസ് ഓഫീസർമാർ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ, മുൻസിപ്പാലിറ്റിലെ ജീവനക്കാർ, മത്സ്യം കുഴിച്ച് മൂടാൻ എത്തിയ തൊഴിലാളികൾ എന്നിവർ ഉൾപ്പെടും.

ഇതിൽ 20 പേരുടെ സാബ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പരിശോധിക്കും. 5 പേരെ ഓച്ചിറ സത്രത്തിലേക്ക് മാറ്റി. ശേഷിക്കുന്നവർ ഗൃഹ നിരീക്ഷണത്തിലാണ്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകൾ ലിസ്റ്റിൽ ഉൾപ്പെടാനാണ് സാദ്ധ്യത. 22ന് രാത്രിയിൽ ആന്ധ്രയിൽ നിന്ന് അഴുകിയ മത്സ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയത്. മുനിസിപ്പൽ ഓഫീസിൽ ജീവനക്കാർക്ക് രാത്രി കഴിയാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യവും നഗരസഭ നൽകിയിരുന്നു.പിന്നീടാണ് ഇവരെ ഐസൊലേഷൻ സെന്ററായ ഗവ. ഫിഷറീസ് ഹൈസ്കൂളിൽ എത്തിച്ചു.

ഇവിടെ ഉണ്ടായിരുന്ന അഞ്ചുപേരുമായും ലോറിയിലെ ജീവനക്കാർ സമ്പർക്കം പുലർത്തിയിരുന്നു. ഇവരും ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റിലുണ്ട്. ഇവിടെ നിന്നാണ് ആന്ധ്രാക്കാരെ ഓച്ചിറയിലെ സത്രത്തിലേക്ക് കൊണ്ട് പോയത്. മുൻസിപ്പൽ ഉദ്യോഗസ്ഥർ കാണിച്ച പിഴവുകാരണം ഭീതിയുടെ നടുവിലാണ് ജനങ്ങൾ