ഇന്നലെ 514 പേർ അറസ്റ്റിൽ
കൊല്ലം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് നിരത്തിൽ ജാഗ്രതയോടെ ഇടപെട്ട പൊലീസ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച 514 പേരെ അറസ്റ്റ് ചെയ്‌തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 508 കേസുകൾ രജിസ്റ്റർ ചെയ്‌ത പൊലീസ് 404 വാഹനങ്ങൾ പിടിച്ചെടുത്തു. നിയന്ത്രണങ്ങൾ അവഗണിച്ച് വഴിയോര കച്ചവടം, തട്ടുകടകൾ എന്നിവ നടത്തിയവർക്കെതിരെ വിവിധ സ്റ്റേഷനുകൾ കേസെടുത്തു. ഹാൻഡ് വാഷ് കോർണറുകൾ ഇല്ലാതിരുന്ന വ്യാപാര കേന്ദ്രങ്ങളുടെ ഉമടകളെയും കേസിൽ പ്രതി ചേർത്തു. ഹോട്ട് സ്പോട്ട് മേഖലകളിലും സമീപ പഞ്ചായത്തുകളിലും പൊലീസ് നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. ഒരു തരത്തിലുള്ള ജാഗ്രത കുറവും ഉണ്ടാകാതിരിക്കാൻ ഇടറോഡുകൾ വരെ പൊലീസ് നിരീക്ഷണത്തിലാണ്.
മാസ്‌ക് ഇല്ല
16 പേർക്ക് നോട്ടീസ്
കൊല്ലം റൂറൽ / സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 268, 240
അറസ്റ്റിലായവർ : 270, 244
പിടിച്ചെടുത്ത വാഹനങ്ങൾ: 248, 156