കൊല്ലം: ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. ചാത്തന്നൂരിലും പരിസര പ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരിൽ ചിലർ വന്നുപോയ ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതിനാലാണ് സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്. ചിറക്കരയിലെ വീട്ടിലാണ് തങ്ങുന്നത്.