ചാലക്കുടി: നഗരസഭ പരിധിയിലെ അഞ്ഞൂറോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ വ്യക്തമാക്കി. എല്ലാവരേയും അതാതിടങ്ങളിൽ പാർപ്പിച്ചു. ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയിലെ സമൂഹ അടുക്കളയിൽ നിന്നും പൊതിയായി എത്തിക്കുന്നു. അല്ലാത്തവർക്ക് ഭക്ഷണ സാമഗ്രികളാണ് നൽകുന്നത്. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ വൈദ്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. ഭക്ഷ്യ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതെന്നും വൈസ് ചെയർമാൻ പറഞ്ഞു.