kanjani
കോവിഡ് 19 ഭാഗമായി കാഞ്ഞാണി ബസ് സ്റ്റാൻഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുനശീകരണം നടത്തുന്നു

കാഞ്ഞാണി: യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തുന്ന യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരം അണു നശീകരണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിമൽ ചേന്ദമംഗലത്ത് നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനങ്ങളിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബി. ജയറാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ വടക്കേത്തല, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ജോൺ, എൻ.എസ്.യു ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. സുഷിൽ ഗോപാൽ, നേതാക്കളായ സി.ആർ. ഗിരിജാവല്ലഭൻ, ജോസഫ് പള്ളിക്കുന്നത്, പോൺസൻ പോൾ, ഹറോൾഡ് പെരുമാടൻ തുടങ്ങിയവർ പങ്കെടുത്തു.