ചാലക്കുടി: കോവിഡ്19 ന്റെ സാഹചര്യത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. മാവേലി സ്റ്റോർ, മത്സ്യമാംസ മാർക്കറ്റ്, പച്ചക്കറി കടകൾ, റേഷൻ കടകൾ എന്നിവിടങ്ങളിലായിരുന്നു ശുചീകരണം. മണ്ഡലം സെക്രട്ടറി അനിൽ കദളിക്കാടൻ, ഭാരവാഹികളായ എം.ഡി. പ്രവീൺ, കെ.കെ. ഗിരീഷ്, ടി.എസ്. ഷറഫുദീൻ, ടി.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.