comminitty-kitchen
കയ്പമംഗലം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കു ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഭക്ഷ്യ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഏറ്റുവാങ്ങുന്നു

കയ്പമംഗലം: പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി സന്നദ്ധ സംഘടനയായ ഫ്രണ്ട്‌സ് ഫോർഎവർ ചാരിറ്റബിൾ ട്രസ്റ്റ്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ഭക്ഷ്യധാന്യം കുറവുള്ള പ്രദേശത്തെ ആ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്.

അതിഥി തൊഴിലാളികളുടെ ഭക്ഷ്യ രീതിക്ക് അനുസരിച്ചുള്ള സാധനങ്ങൾ ആണ് വിതരണം ചെയ്തത്. കയ്പമംഗലം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള ഭക്ഷ്യ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഏറ്റുവാങ്ങി. ഫ്രണ്ട്‌സ് ഫോർഎവർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ പി.എം. നൗഷാദ്, ടി.എം. അബ്ദുൾ റഷീദ്, എ.കെ. പ്രകാശൻ, രാജു ശാന്തി എന്നിവർ നേതൃത്വം നൽകി.