police-panthal
പൊലീസിന് തണലേകാൻ മൂന്നുപീടികയിൽ സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി ഉണ്ടാക്കിയ പന്തൽ

കയ്പമംഗലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാടിനെ സംരക്ഷിക്കാൻ രാവും പകലും ജോലി ചെയ്യുന്ന പൊലീസിന് തണലേകാൻ മൂന്നുപീടികയിൽ പന്തലൊരുക്കി സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി. ഷാമിയാന കൊണ്ടുണ്ടാക്കിയ പന്തലിൽ ഇരിക്കാൻ കസേരയും ദാഹമകറ്റാൻ കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ്, കയ്പമംഗലം ലോക്കൽ സെക്രട്ടറി അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പന്തൽ ഒരുക്കിയത്. തൃപ്രയാറും വാടാനപ്പിള്ളിയിലും ഇതേ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.