കൊടുങ്ങല്ലൂർ: എറിയാട് പേബസാറിൽ തുറന്ന് പ്രവർത്തിച്ച ബാർബർ ഷോപ്പ് ഉടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാർബർ ഷോപ്പ് ഉടമ ചുള്ളിപറമ്പിൽ ഹനീഫ (58) എന്നയാൾക്കും സമയ പരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിച്ച കോട്ടപുറത്തെ സ്റ്റേഷനറി കടക്കാരൻ പെരുംമ്പിള്ളി പോൾ, മാടവന എം.കെ.എസ് സ്റ്റോഴ്‌സ് ഉടമ മാനങ്കേരി സെയ്തുമുഹമ്മദ് എന്നിവർക്കെതിരെയുമാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്.