വടക്കാഞ്ചേരി: മർച്ചന്റ് അസോസിയേഷൻ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അരിയും ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്തു. ലോക്ക് ഡൗൺ പാലിച്ച് മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കാത്ത സാഹചര്യത്തിൽ ഈ തൊഴിലാളികളെ പട്ടിണിക്കിടരുതെന്ന് കരുതിയാണ് വ്യാപാരികൾ കാൽ ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുകൾ സൗജന്യമായി നൽകിയതെന്ന് വ്യാപാരികൾ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ ഭക്ഷ വസ്തുക്കൾ നഗരസഭാ വൈസ് ചെയർമാൻ എം.ആർ. സോമനാരായണന് കൈമാറി. അനിൽ അക്കര എം.എൽ.എ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.