കൊവിഡ് 19 ബാധയിൽ ലോകമാകെ രോഗാതുരമാണ്. ഇറ്റലിയും അമേരിക്കയും സ്പെയിനും ഫ്രാൻസുമെല്ലാം കൊവിഡ് 19നെ എങ്ങനെ പിടിച്ചു കെട്ടണമെന്നറിയാതെ വലയുകയാണ്. മിക്കയിടങ്ങളിലും സാമൂഹിക അകലം പാലിക്കലും ലോക്ക് ഡൗണുമെല്ലാം തന്നെയാണ് പ്രധാന ആയുധം. നമുക്ക് മുന്നേ കെട്ടിപ്പൂട്ടിയതാണ് പല രാജ്യങ്ങളിലെയും സ്വാഭാവിക സാമൂഹിക ജീവിതം. ഇക്കാലയളവിൽ മനുഷ്യരുടെയെല്ലാം ജീവിതം എല്ലായിടത്തും ഒരു പോലെ വിരസമാണ്.. ഇറ്റലിയിലെ ലോക്ക് ഡൗൺ കാലയളവ് ഒരു മാസത്തോടടുക്കുന്നു. എങ്ങനെയാണ് മറ്റ് രാജ്യങ്ങൾ ഈ കാലയളവിൽ പെരുമാറുന്നത്. ഈ വേളകളെ അതിജീവിക്കുന്നത് എങ്ങനെ....

ആദ്യ വാരത്തിൽ ഇറ്റലി

93 ശതമാനം പേർക്ക് ഉത്കണ്ഠ
42 ശതമാനം പേർക്ക് വിരസത
28 ശതമാനം പേർക്ക് ഉറക്കമില്ലായ്മ


സമയം പോക്കുന്നത് ഇങ്ങനെ

ഇറ്റലി


പാടുക, പാകം ചെയ്യുക, അപാർട്ടുമെന്റുകളിലെ ജനാലകളിലിരുന്ന് അപ്പുറത്തെ അപാർട്ടുമെന്റുകളിലുള്ളവരോട് സൊറ പറയുക

ഫ്രാൻസിൽ


വിനോദ - ഹാസ്യപരിപാടികൾ

കിച്ചൻ ക്വാറന്റൈൻ

വിദേശങ്ങളിൽ കുടുംബത്തോടൊപ്പം അടുക്കളയിൽ പുതിയ വിഭവങ്ങളുണ്ടാക്കി കിച്ചൺ ക്വാറന്റൈനാക്കി ആഘോഷിക്കുന്നവരേറെ. ആസ്വാദ്യകരമായ വിഭവങ്ങൾ അസ്വദിച്ച് ഉണ്ടാക്കുന്നു. ഈ വിഭവങ്ങൾ ഉണ്ടാക്കുന്ന കഥ വീഡിയോ ആയി ചിത്രീകരിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യും.

ടെക്കികൾ, ജർമ്മനി


ഇക്കാലയളവിൽ 42,000 പ്രോഗ്രാമേഴ്‌സും സോഫ്റ്റ്‌വെയർ ഡിസൈനേഴ്‌സും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചു. ഭവനരഹിതരായവർക്ക് ഫുഡിന് ആപ് തയ്യാറാക്കുക, വിളവെടുക്കുന്ന കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാനുള്ള ആപ് ഉണ്ടാക്കുക, ഹോസ്പിറ്റലുകൾക്ക് ഇടയിലെ ആശയവിനിമയം കാര്യക്ഷമമാക്കാൻ സംവിധാനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനം. ഈ പ്രൊജക്ടുകൾ വിലയിരുത്തി മാർക്കിട്ട് സർക്കാർ തെരഞ്ഞെടുക്കുന്നവയ്ക്ക് തുക അനുവദിച്ച് നടപ്പിലാക്കും.