തൃശൂർ: ജില്ലയിൽ ആരംഭിച്ച സമൂഹ അടുക്കളകളുടെ എണ്ണം 104 ആയി. പഞ്ചായത്തുകളിൽ 88ഉം കോർപറേഷനുകളിലും നഗരസഭകളിലും ആയി 16ഉം സമൂഹ അടുക്കളകളാണ് പ്രവർത്തനം ആരംഭിച്ചത്. ഈ അടുക്കളകളിൽ നിന്ന് ഇന്നലെ 19458 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ 13588ഉം നഗരപ്രദേശങ്ങളിൽ 5870ഉം ഭക്ഷണപ്പൊതികളും വിതരണം ചെയ്തപ്പോൾ അതിൽ 15226 എണ്ണം സൗജന്യമായാണ് നൽകിയത്.