തൃശൂർ: സാമൂഹിക സുരക്ഷ പെൻഷൻ ജില്ലയിൽ 37.73 കോടി രൂപ വിതരണം ചെയ്തു. 154280 ഗുണഭോക്താക്കൾക്കാണ് ഇതുവരെ പെൻഷൻ ലഭിച്ചത്. തൃശൂർ - 30140, കൊടുങ്ങല്ലൂർ - 15220, കുന്നംകുളം - 17384, തലപ്പിള്ളി - 22903, മുകുന്ദപുരം - 27159, ചാവക്കാട് - 14976, ചാലക്കുടി - 26498 എന്നിങ്ങനെയാണ് പെൻഷൻ വിതരണം ചെയ്തത്. 52 കോടി രൂപയാണ് സർക്കാർ അടിയന്തരമായി വിതരണം ചെയ്യുന്നത്. 158 സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം ചെയ്തത്. ജില്ലയിൽ 2,20,000 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ പ്രയോജനപ്പെടും.