മാള: ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടക്കുന്നവർക്ക് പൊലീസ് എട്ടിന്റെ പണി കൊടുത്തപ്പോൾ മാളയിൽ ഇന്നലെ വരെ 62 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ 61 ഇരുചക്ര വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും ഉണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 0480 2695005 എന്ന നമ്പറിലേക്ക് പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.