കൊറോണ പ്രതിരോധ കാലത്ത് വെറുതെയിരിക്കുമ്പോൾ വർഷക്കാലത്തേക്ക് കരുതലായി ഉണ്ടാക്കാം ചക്ക കൊണ്ടും മാങ്ങ കൊണ്ടും ഒട്ടനവധി വിഭവങ്ങൾ. വർഷക്കാലം പഞ്ഞമാസമാണെന്നാണ് പഴമക്കാർ പറയുക. ഇതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ പഞ്ഞമാസത്തിൽ നിന്ന് മറികടക്കാൻ നിരവധി സാധനങ്ങളാണ് ആദ്യകാലങ്ങളിൽ തയ്യാറാക്കി വയ്ക്കാറുള്ളത്. എന്നാൽ പുത്തൻകാലഘട്ടത്തിൽ അതിന് സമയം കിട്ടാതായതോടെ അതെല്ലാം വിപണിയിൽ നിന്ന് സ്വന്തമാക്കുകയാണ്. ചക്കയുടെ കളയാവുന്ന ഒന്നും തന്നെ ഇല്ലെന്ന് പറയാം. ചക്ക മടൽ മുതൽ ചവിണി വരെ ഉപയോഗിക്കുന്നവർ ഏറെ.

ചക്ക വരട്ടി
ഏറെക്കാലം വീടുകളിൽ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് ചക്ക വരട്ടി. ചക്കച്ചുള പറിച്ചെടുത്ത് കുരുകളഞ്ഞ് നന്നായി വേവിച്ച് ശർക്കരയും നെയ്യും ചേർത്ത് വരട്ടിയെടുത്താൽ മാസങ്ങളോളം കേടു വരാതെ ഉപയോഗിക്കാം.

ചക്ക ചവിണി കൊണ്ടാട്ടം


ചക്ക ചവിണി പറിച്ചെടുത്ത് ഉപ്പിട്ട് പുഴുങ്ങി ഉണക്കിവെച്ചാൽ കൊണ്ടാട്ടമായി ഉപയോഗിക്കാം

ചക്കക്കുരു


ചക്കക്കുരു രണ്ടാക്കി പൊളിച്ചെടുത്ത ശേഷം ഉപ്പിട്ട് പുഴുങ്ങി വച്ചാൽ പിന്നീട് കറി വയ്ക്കാം ഉപയോഗിക്കാംർ

മാങ്ങ വെറുതെ കളയല്ലേ

കടുമാങ്ങയും അച്ചാറും എല്ലാം ഉണ്ടാക്കി വെയ്ക്കാറുണ്ടെങ്കിലും മാങ്ങ ചെത്തി ഉണക്കി വെയ്ക്കുന്ന ശീലം ഇപ്പോൾ കുറവാണ്.
പഴുത്ത മാങ്ങയും പച്ചമാങ്ങയും നീളത്തിലരിഞ്ഞ് ഉപ്പിട്ട് ഉണക്കി വച്ചാൽ പിന്നീട് കറിവയ്ക്കാം ഉപയോഗിക്കാം. കണ്ണി മാങ്ങ കാലം കഴിഞ്ഞെങ്കിലും മാങ്ങ നിലത്ത് വീഴാതെ പൊട്ടിച്ചെടുത്ത് ഉപ്പിലിട്ട് വെയ്ക്കാം.