കൊടുങ്ങല്ലൂർ: കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി സമൂഹ സുരക്ഷയ്ക്ക് വേണ്ടി സ്വയം നിരീക്ഷണത്തിൽ വീടിനകത്തു ഇരിക്കുന്നവരുടെ വീടുകളിലേക്ക് പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് അരി, പലവ്യഞ്ജന സാമഗ്രികൾ തുടങ്ങിയവ എത്തിച്ചു നൽകി. ബാങ്ക് പ്രസിഡന്റ് കെ.ജി മുരളീധരൻ, വൈസ് പ്രസിഡന്റ് ടി.കെ ലാലു, സീനിയർ ഡയറക്ടർ സി.ആർ പമ്പ, രാജേന്ദ്രൻ, ശ്രീജീവ് കുമാർ, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി ...