എരുമപ്പെട്ടി: വേലൂർപഞ്ചായത്തിലെ റേഷൻ കടയിൽ അരിയുൾപ്പടെയുള്ള ഭക്ഷ്യ വസ്തുക്കൾ കഴിഞ്ഞതായി പരാതി. തലപ്പിള്ളി താലൂക്ക് വേലൂർ എ.ആർ.ഡി121 നമ്പർ റേഷൻ കടയിലാണ് വിതരണം ആരംഭിച്ച് രണ്ടാംദിവസം കടകാലിയായതായി പറയുന്നത്. 300 ഉപഭോക്താക്കളാണ് ഈ ലൈസൻസിക്ക് കീഴിലുള്ളത്. ഇതിൽ പകുതി പേർക്ക്പോലും റേഷൻ സാമഗ്രികൾ ലഭിച്ചിട്ടില്ലെന്ന് പറയുന്നു. റേഷൻ ഏത് കടയിൽ നിന്നും വാങ്ങാമെന്നതിനാൽ മറ്റ് പ്രദേശങ്ങളിലുള്ള ഉപഭോക്താൾ ഈ കടയിൽ വന്ന് റേഷൻ വാങ്ങുന്നതാണ് സ്റ്റോക്ക് തീരാൻ ഇടയാക്കിയതെന്ന് കടയുടമ പറയുന്നു.