കൊടുങ്ങല്ലൂർ: മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങളെടുക്കാത്തത് സംസ്ഥാന സർക്കാറിന്റെ കള്ളക്കളിയാണ്. ചെറിയ ശതമാനം തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ തൊഴിലിൽ ഏർപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന പൊതുതത്വത്തിന് വിരുദ്ധമാണ്. ഇത് മനസിലാക്കിയാണ് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാത്തത്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട്‌ സ്വീകരിക്കാത്തത് മത്സ്യതൊഴിലാളികൾക്ക് ആനുകൂല്യം നൽകേണ്ടി വരുമെന്നതുകൊണ്ടാണ്. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സഹായിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അടിയന്തിരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്..