coastal-zone-cleaning
തീരദേശ മേഖലയിൽ അണു നശീകരണ പ്രവർത്തനം നടത്തുന്നു

ചാവക്കാട്: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി തീരദേശ മേഖലയിൽ അണു നശീകരണ പ്രവർത്തനം നടത്തി. തിരുവത്ര ഇ.എം.എസ് നഗർ യുവജന ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ ലൈഫ് കെയറുമായി യോജിച്ചാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്. ലൈഫ്‌കെയർ പ്രവർത്തകരും യുവജനയുടെ രക്ഷാധികാരി കെ.എച്ച് ഷാഹു, പ്രസിഡന്റ് ടി.എം. ഷഫീക്, സെക്രട്ടറി സി.എം നൗഷാദ്, കെ.കാസീം എന്നിവർ നേതൃത്വം നൽകി.