ചലക്കുടി: ചാലക്കുടി ടൗൺ മൾട്ടി പർപ്പസ് സൊസൈറ്റിയുടെ നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരിയടക്കമുള്ള അവശ്യവസ്തുക്കൾ നൽകി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ സൊസൈറ്റി പ്രസിഡന്റ് ടി.പി. ജോണിയിൽ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കൗൺസിലർമാരായ പി.എം. ശ്രീധരൻ, കെ.എം. ഹരിനാരാണൻ, എം.പി. ഭാസ്‌കരൻ, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ഉഷ പരമേശ്വരൻ, സൊസൈറ്റി ഡയറക്ടർമാരായ എം.എൻ. ശശിധരൻ, അഡ്വ.കെ.ബി. സുനിൽകുമാർ, കെ.ഒ. തോമസ്, സെക്രട്ടറി കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.

ജെ.സി.ഐ ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ഇരുപതാം വാർഡിലാണ് കിറ്റുകളുടെ വിതരണം നടത്തിയത്. വാർഡ് കൗൺസിലർ വി.ജെ. ജോജി, ജെ.സി.ഐ ഭാരവാഹികളായ ആൽബിൻ വർഗ്ഗീസ്, ജോസ് മോൻ എം.ഡി, ജിഥിൻ കർസൺ എന്നിവർ നേതൃത്വം നൽകി.

മഹിളാ അസോസിയേഷൻ ചാലക്കുടി നോർത്ത് മേഖലാ കമ്മിറ്റി നഗരസഭയുടെ സാമൂഹിക അടുക്കളയിലേയ്ക്ക് പലവ്യഞ്ജനങ്ങൾ നൽകി. സെക്രട്ടറി റാണി പൈലന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഇനങ്ങൾ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ.ബി. ഷബീർ, സി.പി.എം വാർഡ് ബ്രാഞ്ച് സെക്രട്ടറി ടി.കെ. ബിജു, കർഷക തൊഴിലാളി മേഖലാ പ്രസിഡന്റ് ലെനീഷ് നാരായണൻ എന്നിവരും സന്നിഹിതരായിരുന്നു.