തൃശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 36 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 228 പേരാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 336 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇന്നലെ 117 പേർക്ക് കൗൺസലിംഗ് നൽകി. ഇന്നലെ ദ്രുതകർമ്മസേന 4514 വീടുകൾ സന്ദർശിച്ചു. ഒല്ലൂർ ഇൻഡസ്ട്രിയൽ ഏരിയ, ട്രഷറി ഓഫീസ് അണുവിമുക്തമാക്കി.
നിരീക്ഷണത്തിലുള്ളത് 19,099
വീടുകളിൽ 19,062
ആശുപത്രികളിൽ 37
നിരീക്ഷണ കാലഘട്ടം പിന്നിട്ടത് 130