തൃശൂർ: കോട്ടയത്ത് ഭക്ഷണ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്ന് മന്ത്രി എ.സി മൊയ്‌തീൻ. കോട്ടയത്ത് ഭക്ഷണ വിതരണം പേരിന് മാത്രമാണ് നടക്കുന്നതെന്നും അന്യസംസ്ഥാന തൊഴിലാളികളിൽ പലർക്കും ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വാർത്തയ്ക്ക് പിന്നിൽ സംഘടിത ശ്രമമുണ്ടെന്ന് സംശയിക്കുന്നു. 1,325 സ്ഥലത്ത് സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. തനതു ഫണ്ടു മാത്രമല്ല പ്ലാൻ ഫണ്ടും ഇതിനായി ഉപയോഗിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായ വാർത്തകളാണ് പ്രചരിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായത്തിനുണ്ട്. ഭക്ഷണ സാധനങ്ങളുടെ യാതൊരു കുറവുമില്ല. ഇതിലൊന്നും രാഷ്ട്രീയം കാണരുതെന്നും എവിടെയെങ്കിലും അപാകത കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.