തൃശൂർ: കൊവിഡ് വൈറസിനെതിരെയുളള പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾക്കുള്ളിൽ കഴിയുന്ന കൊച്ചു കൂട്ടുകാർക്കായി ലളിതകലാ അക്കാഡമി ചിത്രരചനാ മത്സരം നടത്തുന്നു. 'കൊറോണക്കാലത്തെ നിറക്കൂട്ടുകൾ' എന്ന പ്രമേയത്തിലൂന്നിയുളള ചിത്രങ്ങൾ ഏത് മാദ്ധ്യമത്തിലും വരയ്ക്കാം. എ 3 സൈസ് കടലാസിൽ വരച്ച ചിത്രങ്ങൾ secretary@lalithkala.org’ എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽപെട്ടവർക്ക് ചിത്രങ്ങളുടെ ഇമേജുകൾ അയക്കാം.

ഓരോ ജില്ലയിലെയും 12 വീതം മിടുക്കർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും എത്തിക്കും. 'കൊറാണക്കാലത്തെ നിറക്കൂട്ടുകൾ'എന്ന് വ്യക്തമാക്കുന്ന അര പേജിൽ കവിയാത്ത ഒരു കൊച്ചു കുറിപ്പും തയ്യാറാക്കി രക്ഷാകർത്താക്കളുടെ സാക്ഷ്യപത്രത്തോടൊപ്പം അയക്കണം. ചിത്രത്തോടൊപ്പം, ചിത്രത്തിന് പേര് നൽകുന്നുവെങ്കിൽ അതും വ്യക്തിവിവരങ്ങളും തയ്യാറാക്കി അക്കാഡമിയിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്.