കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് തിരിച്ചറിയൽ കാർഡ് നൽകാൻ തുടങ്ങി. അവരവരുടെ താമസസ്ഥലത്ത് എത്തിയാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഇതിന്റെ വിതരണോദ്ഘാടനം കൊടുങ്ങല്ലൂർ എസ് ഐ ഇ.ആർ ബൈജു നിർവഹിച്ചു. എസ്.ഐ ബിജു, എ.എസ്.ഐ സഞ്ജയൻ, ജനമൈത്രി ബീറ്റംഗങ്ങളായ ജ്യോതിഷ്, ശ്രീകല, പി.ആർ.ഒ സജീഷ് എന്നിവരും സന്നിഹിതരായിരുന്നു. 757 പേരാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലുള്ളത്. ഇന്നലെ ഇരുന്നൂറോളം തിരിച്ചറിയൽ കാർഡുകൾ നൽകി..