ചാവക്കാട്: അകലാട് എം.ഐ.സി സ്‌കൂളിനടുത്ത് രാമച്ചപ്പാടത്തിന് തീ പിടിച്ചു. നാട്ടുകാരും നബവി ആംബുലൻസ് പ്രവർത്തകരും ഗുരുവായൂർ ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.