തൃശൂർ: ജില്ലയിൽ ഇന്നലെ മാത്രം സൗജന്യ റേഷൻ കൈപ്പറ്റിയത് ഒന്നേ കാൽ ലക്ഷത്തിലേറെ കാർഡുടമകൾ. ഇന്നലെ വൈകിട്ട് 4.30 വരെ 1,27,863 കാർഡുടമകൾ സൗജന്യ റേഷൻ കൈപ്പറ്റി. ഏപ്രിൽ ഒന്നിന് ആരംഭിച്ച സൗജന്യ റേഷൻ വിതരണത്തിന്റെ ഭാഗമായി ജില്ലയിലെ 8.37 ലക്ഷം കാർഡുടമകളിൽ 4,05,145 പേരാണ് ഇതുവരെ റേഷൻ വാങ്ങിയത്. മൊത്തം കാർഡുടമകളുടെ 48 ശതമാനമാണിത്. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിലെ പരിശോധന തുടർന്നു. ആറ് താലൂക്കുകളിലായി 27 പലച്ചരക്ക് കടകൾ, 22 പച്ചക്കറിക്കടകൾ ഉൾപ്പെടെ 49 കടകളിൽ ഇന്നലെ പരിശോധന നടത്തി.

12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. മുകുന്ദപുരം താലൂക്കിലെ പത്ത് കടകളിലും തലപ്പിളളി താലൂക്കിലെ രണ്ട് കടകളിലുമാണ് ക്രമക്കേടുകൾ കണ്ടെത്തി നടപടി എടുത്തത്. സംശയങ്ങൾക്കും പരാതികൾക്കും ഫോൺ. തൃശൂർ - 9188527382, തലപ്പിളളി - 9188527385, ചാവക്കാട് - 9188527384, മുകുന്ദപുരം - 9188527381, ചാലക്കുടി - 9188527380, കൊടുങ്ങല്ലൂർ - 9188527379.