chalakudy
ഭാരതീയ വാണിജ്യ വ്യവസായ സമിതി അരി നൽകുന്നു.

ചാലക്കുടി: ഭാരതീയ വാണിജ്യ വ്യവസായ സമിതി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് 19 ഹെൽപ്പ് ഡെസ്‌ക് ലോക്ഡൗണിൽ കഷ്ടപ്പെടുന്ന പൊലീസിന് വേണ്ടി നൽകിയ അരി ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് ഏറ്റുവാങ്ങി. വാണിജ്യ വ്യവസായ സമിതി പ്രസിഡന്റ് ജയൻ ടി.കെ.വി, സെക്രട്ടറി സി.ടി. ജൈജു, ഹെൽപ് ഡെസ്‌ക് ഭാരവാഹികളായ കെ.വി. അശോക് കുമാർ, സുനിൽ കാരാപ്പാടം, ബൈജു ശ്രീപുരം, വിനോജ് കട്ടപ്പുറം എന്നിവർ സന്നിഹിതരായിരുന്നു. കൊറോണ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ക്ഷേമ പ്രവർത്തനവും ഹെൽപ്പ് ഡെസ്‌ക് വഴി നടത്തുവാൻ തീരുമാനിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ: ചാലക്കുടി- 9447768436, കൊരട്ടി- 9847313509, കോടശ്ശേരി- 9446868106, മുരിങ്ങൂർ- 9633905546, മേലൂർ- 9400423665, കാടുകുറ്റി- 9895161524.