തൃശൂർ: ജില്ലയിൽ നിയമപാലനത്തിനായി പണിയെടുക്കുന്ന നിയമപാലകരുടെ ആരോഗ്യ സംരക്ഷണത്തിനായി ഭാരതീയ ചികിത്സാ വകുപ്പ്. കോർപറേഷൻ പരിധിയിൽ ഡ്യൂട്ടിയിലുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ജോലി സ്ഥലത്ത് എത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ആർ സലജകുമാരി അറിയിച്ചു. കഠിനമായ ചൂടിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഷഡംഗ ചൂർണ്ണം ഇട്ട് തിളപ്പിച്ചാറിയ വെളളം നൽകും. നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. എൻ.പി ശ്രീവത്സ് പറഞ്ഞു. പൊലീസ് അക്കാഡമി പരിസരം അണുവിമുക്തമാക്കുന്നതിന് അപരാജിത ധൂമചൂർണ്ണം പുകയ്ക്കും. അക്കാഡമിയിലെ പൊലീസ് ട്രെയിനികൾക്കുളള ഔഷധങ്ങൾ വില്ലടം ഗവ. ആയുർവേദ ആശുപത്രിയിൽ നിന്നും ഡോ. സ്മിനിയുടെ നേതൃത്വത്തിൽ ലഭ്യമാക്കി.