കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിൽ പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും എത്തുന്ന വാഹനങ്ങൾ കുറവായതിനാൽ സമയം കളയാൻ പെട്രോൾ പമ്പ് ജീവനക്കാർ കാർഷികവൃത്തിയിലേക്ക് തിരിഞ്ഞു. ആല, പൊരി ബസാർ പമ്പിലെ ജോലിക്കാരും ഉടമസ്ഥനും കൂടിയാണ് ജൈവക്കൃഷി ആരംഭിച്ചിട്ടുള്ളത്. പമ്പിനോട് ചേർന്നുള്ള ഇടം കണ്ടെത്തി വേണ്ട സൗകര്യങ്ങളും ഒരുക്കങ്ങളും നടത്തിയത് അറിഞ്ഞപ്പോൾ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ആവശ്യമായ പച്ചക്കറി തൈകൾ ഇവർക്ക് സമ്മാനിച്ചു. ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസർ, വൈസ് പ്രസിഡന്റ് എം.എസ്. മോഹനൻ, വാർഡ് മെമ്പർ ഹുസൈൻ, മെമ്പർമാരായ ആമിന അൻവർ, രഘു തുടങ്ങിയവർ സംബന്ധിച്ചു.