തൃശൂർ: സർക്കാരിന്റെയും പൊലീസിന്റെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സിനിമാ, സാംസ്‌കാരിക പ്രവർത്തകർ. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവരുടെ വീഡിയോ സന്ദേശം പുറത്തിറക്കിയത്. സിനിമാ താരങ്ങളായ മഞ്ജുവാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ്, ജയരാജ് വാര്യർ, സന്തോഷ് എന്നിവരും, സംഗീത സംവിധായകൻ വിദ്യാധരൻ, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയനന്ദനൻ, അനിൽ മേനോൻ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി തുടങ്ങിയവരാണ് പിന്തുണയുമായെത്തിയത്. സൈജു കുറുപ്പ് ഹിന്ദിയിലാണ് അന്യസംസ്ഥാന തൊഴിലാളികളോട് സംവദിക്കുന്നത്. കൂടുതൽ ആളുകൾ ഇനിയും പിന്തുണയായെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.