തൃശൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായിട്ടുളള ജില്ലയിലെ സ്വയം തൊഴിൽ സംരംഭകർക്കും, ആശുപത്രി, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബോറട്ടറി, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി എന്നീ സ്ഥാപനങ്ങളിലെ ക്ഷേമനിധി അംഗങ്ങൾക്കും 1000 രൂപ വീതം ആശ്വാസ ധനസഹായം നൽകും. ക്ഷേമനിധിയിലെ സജീവ അംഗങ്ങൾ ആരെങ്കിലും കോവിഡ് 19 രോഗ ബാധിതരായിട്ടുണ്ടെങ്കിൽ അവർക്ക് 10,000 രൂപയും ഐസോലേഷനിൽ ആശുപത്രിയിലെ വീട്ടിലെ കഴിയുന്നവർക്ക് 5,000 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകും. അർഹരായവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി ക്ഷേമനിധി അംഗത്വ നമ്പർ, ആധാർ നമ്പർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 30 നകം peedikatcr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9447639680 എന്ന വാട്‌സ് ആപ് നമ്പറിലോ അയ്ക്കണം. ഫോൺ: 0487 2364866.