തൃശൂർ: കൊറോണ സമൂഹ വ്യാപനം തടയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള അനുമതി ഐ.സി.എം.ആർ കേരളത്തിന് നൽകിയ സാഹചര്യത്തിൽ ആവശ്യമായ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് ടി.എൻ.പ്രതാപൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. പൂനെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷ്യൻ ലബോറട്ടറിയാണ് ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യുന്നത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിനകത്തും മണ്ഡലത്തിന് പുറത്തുള്ള മെഡിക്കൽ കോളേജിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് കളക്ടർക്ക് ടി.എൻ പ്രതാപൻ എം.പി ആനുവാദം നൽകിയിട്ടുണ്ട്.