വടക്കാഞ്ചേരി: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് കറങ്ങിനടന്ന നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒളരിക്കര സ്വദേശി സോമൻ 59, അരണാട്ടുകര സ്വദേശി വൈശാഖ് 25, അരുവിക്കര സ്വദേശി ബിനോയ് 35, പൂമല സ്വദേശികളായ രഞ്ജിത്ത് 36, ശ്യാംജിത്ത് 27, കാർത്തിക 28, ഇസ്മായിൽ 43, മൃദുൽ 38, മുള്ളൂർക്കര സ്വദേശി ഇസ്മായിൽ 43 എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

അത്താണി, ഓട്ടുപാറ എന്നീ ഭാഗങ്ങളിൽ കോവിഡ്‌ നിയന്ത്രണ ലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും, നടപടിയെടുക്കുന്നതിനും സിറ്റി ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിൽ ശകതമായ പരിശോധനയും, നടപടിയും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.