തൃശൂർ: കൊറോണ ചികിത്സയ്ക്കെന്ന പേരിൽ നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് നമ്പറിട്ട് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും അധികൃതരും പിന്മാറണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ ഗവ. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഏർപ്പെടുത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ സ്ഥലസൗകര്യം സർക്കാർ ആശുപത്രികളിൽ തന്നെയുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിലെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് പകരം ഈ ഫണ്ട് സ്വകാര്യ മെഡിക്കൽ കോളേജിനായി ചെലവഴിക്കുന്നത് അഴിമതിയാണെന്നും പിന്നിൽ മന്ത്രി എ.സി മൊയ്തീനാണെന്നും അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു...