ചേലക്കര: സർക്കാർ നിർദേശം കർശനമായി പാലിച്ചാകണം സമൂഹ അടുക്കളകൾ നടത്തേണ്ടതെന്നും അവ ആൾകൂട്ടങ്ങളായി മാറരുതെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ചേലക്കര പഞ്ചായത്തിലെ സമൂഹ അടുക്കള സന്ദർശന വേളയിലാണ് മന്ത്രി പറഞ്ഞത്. അശരണർക്കും അഗതികൾക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകണമെന്നുള്ള സർക്കാർ നിർദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പിലെയും പൊലീസ് സേനയിലെയും ജീവനക്കാർ തുടങ്ങിയവരെയും മന്ത്രി അഭിനന്ദിച്ചു.