ഒല്ലൂർ: ബി.ഡി.ജെ.എസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കായി ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണം എന്നിവ വിതരണം ചെയ്തു. നടത്തറ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും ഒല്ലൂർ പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ബി.ഡി.ജെ.എസ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. സുബിൻ ഉപകരണങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു തെക്കൂട്ട്, ബി.ഡി.ജെ.എസ് നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലാൽ സി.എസ് എന്നിവർ നേതൃത്വം നൽകി. ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന വിതരണോദ്ഘാടനം ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. ചിന്തു ചന്ദ്രൻ, ഗോപി കുറ്റാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.