പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ 15 വാർഡുകളിലും പൊതു ഇടങ്ങളും അതിഥി തൊഴിലാളി താമസ കേന്ദ്രങ്ങളും ശുചീകരിച്ച് അണുവിമുക്തമാക്കി. പ്രധാന ഇടങ്ങളിൽ ഫയർ ഫോഴ്‌സ് സേനയുടെ സേവനവും ഉപയോഗപ്പെടുത്തി. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും യുവജന സംഘടനാ പ്രതിനിധികളുമാണ് ശുചീകരിച്ചത്.

പെരുവല്ലൂർ മേഖലയിലെ പൊതു ഇടങ്ങളും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വാർഡ് അംഗം പി.കെ. രാജൻ, യുവജന സംഘടനാ നേതാക്കളായ കെ. സച്ചിൻ, എൻ.എസ്. സുബിൻ, പി.ബി. ഷഹനാബ്, കെ. ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി എല്ലാ വാർഡുകളിലും സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.